ഇലത്താള പ്രമാണി നെടുന്പാൾ പറമ്പിൽ നാരായണൻ നായർ അന്തരിച്ചു
Sunday, June 18, 2023 10:43 PM IST
തൃശൂർ: ഇലത്താള പ്രമാണി നെടുമ്പാൾ പറമ്പില്‍ നാരായണന് നായര്‍(74) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
പാണ്ടിയത്ത് കുഞ്ചുനായരുടെയും പറമ്പില്‍ പാപ്പുവമ്മയുടെയും മകനായി ജനിച്ച നാരായണന് ചേര്‍പ്പ് മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലൂടെയാണ് വാദ്യകലാരംഗത്തേക്ക് പ്രവേശിച്ചത്.
ക്ഷേത്രവാദ്യകലാരംഗത്ത് മേളം, പഞ്ചവാദ്യം എന്നിവയിലെ ഇളത്താളനിരയിലെ പ്രമാണിയായും സഹപ്രമാണിയായും പ്രവർത്തിച്ചിരുന്നു. ആറാട്ടുപുഴ, പെരുവനം, കൂടല്‍മാണിക്യം, എടക്കുന്നി, തൃപ്പയ്യ, തൃപ്പൂണിത്തുറ, തൃക്കൂര്, തൃപ്രയാര്‍ തുടങ്ങി വലുതും ചെറുതുമായ നൂറുകണക്കിന് പൂരങ്ങള്‍ക്ക് പ്രമാണിയായിരുന്നു.
പ്രമാണിമാരായ പെരുവനം കുട്ടന് മാരാര്‍, കിഴക്കൂട്ട് അനിയന് മാരാര്‍, പെരുവനം സതീശന് മാരാര്‍, ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ എന്നിവരുടെ മേളങ്ങള്‍ക്കും ഇലത്താള പ്രമാണിയായി.