സാ​ഗ്രെ​ബ്: ഹം​ഗേ​റി​യ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു. അ​യ​ൽ​രാ​ജ്യ​മാ​യ ക്രൊ​യേ​ഷ്യ​യി​ൽ പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഹം​ഗേ​റി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഹം​ഗേ​റി​യ​ൻ എ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ ര​ണ്ട് എ​യ​ർ​ബ​സ് എ​ച്ച്145 ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ് ഒ​രു ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ​തെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.