താനൂർ ബോട്ട് അപകടം: വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
Thursday, June 22, 2023 8:54 PM IST
കൊച്ചി: 22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ട് ദുരന്തത്തില്‍ ശക്തമായ നടപടിയുമായി ഹൈക്കോടതി. ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സർപ്പിക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ താനൂർ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.