തൃശൂര്‍: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്‍റ്‌ ജയിലറെ തല്ലിയതിനെ തുടര്‍ന്നാണ് നടപടി.

ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തില്‍ ഞായറാഴ്ച ഇയാളെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ ആകാശ് അസിസ്റ്റന്‍റ്‌ ജയിലര്‍ രാഹുലിന്‍റെ തല ചുമരില്‍ ഇടിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ നിസാര പരിക്കേറ്റ രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രാഥമിക ചികിത്സ തേടി മടങ്ങി.

രാഹുലിന്‍റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആകാശിനെതിരേ വിയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.