പെരുനാട് വീണ്ടും കടുവയിറങ്ങി; രണ്ട് ആടുകളെ കൊന്നു
Friday, June 30, 2023 11:51 AM IST
പത്തനംതിട്ട: പെരുനാട് ബഥനിമലയില്‍ വീണ്ടും കടുവയിറങ്ങി രണ്ട് ആടുകളെ കൊന്നു. പെരുനാട് സ്വദേശി രാജന്റെ ആടുകളെയാണ് കൊന്നത്. മേഖലയില്‍ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങുമെന്ന് റാന്നി ഡിഎഫ്ഒ അറിയിച്ചു.
സംഭവത്തില്‍ നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ രാജന്റെ രണ്ട് പശുക്കളെയും കടുവ പിടികൂടിയിരുന്നു. വനംവകുപ്പെത്തി കൂട് സ്ഥാപിച്ചിരുന്നെങ്കിലും അന്ന് കടുവയെ പിടികൂടാനായില്ല.