പി.വി. ശ്രീനിജന് എറണാകുളം ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ്
Friday, June 30, 2023 11:50 AM IST
കൊച്ചി: എറണാകുളം ജില്ലാ ഫുട്ബോള്‍ അസോസിയഷന് പ്രസിഡന്റായി പി.വി. ശ്രീനിജന് എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ ഫുട്ബോള്‍ ക്ലബുകളുടെ പിന്തുണയോടെയാണ് കുന്നത്തുനാട് എംഎല്‍എ കൂടിയായ അദ്ദേഹം വീണ്ടും അധ്യക്ഷനാകുന്നത്.
എറണാകുളം ജില്ല സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് ഫുട്ബോള്‍ അസോസിയേഷന് നോമിനിയായി സ്പോര്‍ട്സ് കമന്റേറ്ററായ ഷൈജു ദാമോദരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിജു ചൂളക്കലാണ് അസോസിയേഷന് സെക്രട്ടറി. ദിനേശ് കമ്മത്താണ് ട്രഷറർ.
56 ക്ലബുകള്‍ക്കാണ് എറണാകുളം ജില്ലയില്‍ വോട്ടിംഗ് അവകാശമുള്ളത്. ഓഗസ്റ്റിലാണ് സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന് തെരഞ്ഞെടുപ്പ്.