തലസ്ഥാന വിവാദം; ഹൈബി ഈഡനെ തള്ളി ശശി തരൂർ
Sunday, July 2, 2023 12:26 PM IST
തിരുവനന്തപുരം: തലസ്ഥാന വിവാദത്തില്‍ ഹൈബി ഈഡനെ തള്ളി ശശി തരൂര്‍. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും സ്വകാര്യ ബില്‍ ഏത് അംഗത്തിനും അവതരിപ്പിക്കാമെന്നും തരൂര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ല. കോണ്‍ഗ്രസില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയുണ്ടായിട്ടില്ല. തലസ്ഥാനം നടുക്കാകണമെന്നില്ല. ഹൈബിയുടെ ലോജിക്ക് ആണെങ്കില്‍ രാജ്യതലസ്ഥാനം ഡല്‍ഹി അല്ല നാഗ്പൂരാക്കണം.
ചരിത്രം ഉള്‍പ്പടെ പലതും കണക്കിലെടുത്താണ് ഒരുസ്ഥലം തലസ്ഥാനമാക്കുന്നത്. വിഷയത്തില്‍ കേന്ദ്രം കാണിച്ചത് കൗശല ബുദ്ധിയാണെന്നും തരൂര്‍ പറഞ്ഞു.