ഫ്രഞ്ച് പ്രസിഡന്റിന്റെ വസതിയിലെത്തിയ പൊതിയിൽ അറുത്തുമാറ്റിയ കൈവിരല്‍
Saturday, July 15, 2023 4:12 PM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക വസതിയിലെത്തിയ പൊതിയിൽ മനുഷ്യന്റെ അറുത്തുമാറ്റിയ കൈവിരൽ. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസ് പാലസിലേക്കാണ് പൊതിയെത്തിയത്.
പാര്‍സല്‍ വിഭാഗത്തിലുള്ള ജീവനക്കാരാണ് വിരല്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.