തായ്ലൻഡിലെ പടക്ക ഗോഡൗണിൽ തീപിടിത്തം; 10 പേർ മരിച്ചു
Saturday, July 29, 2023 9:45 PM IST
ബാങ്കോക്: ദക്ഷിണ തായ്ലൻഡിൽ പടക്ക ഗോഡൗണിന് തീപിടിച്ച് 10 പേർ മരിച്ചു. അപകടത്തിൽ 118 പേർക്ക് പരിക്കേൽക്കുകയും നൂറോളം വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
നാരാതിവാട് പ്രവിശ്യയിലെ കൂറ്റൻ ഗോഡൗണിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി എത്തിച്ച വെൽഡിംഗ് യന്ത്രത്തിൽ നിന്നുള്ള തീപ്പൊരി പടക്കങ്ങളിൽ പതിച്ചാണ് പൊട്ടിത്തെറിയുണ്ടായത്.
ഗോഡൗണിന്റെ 500 മീറ്റർ പരിധിയിലുള്ള വീടുകൾക്കെല്ലാം പൊട്ടിത്തെറിയിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.