അഞ്ചു വയസുകാരിയുടെ കൊലപാതകം: പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ബിന്ദു
Sunday, July 30, 2023 7:49 PM IST
തൃശൂർ: ഇതര സംസ്ഥാന തൊഴിലാളികൾക്കു തിരിച്ചറിയൽ രേഖ ഉറപ്പാക്കണമെന്ന് മന്ത്രി ആർ. ബിന്ദു. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിഷയമറിഞ്ഞ സമയം മുതൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സ്ത്രീ സുരക്ഷ ശക്തമാക്കേണ്ട കാലത്തിലൂടെയാണു കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ സംസ്കാരച്ചടങ്ങില്‍ മന്ത്രിമാർ പങ്കെടുക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ. എല്ലായിടത്തും മന്ത്രിമാർക്ക് എത്താനാകില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പ്രതികരിച്ചു.