സിപിഎമ്മിൽ അച്ചടക്കനടപടി; എൻ.വി. വൈശാഖനെ തരംതാഴ്ത്തും
Tuesday, August 1, 2023 11:32 PM IST
തൃശൂർ: വനിതാ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെതിരെ അച്ചടക്കനടപടിയുമായി സിപിഎം.
വൈശാഖനെതിരെ തരംതാഴ്ത്തൽ നടപടി സ്വീകരിക്കണമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അച്ചടക്കനടപടിയിൽ സംസ്ഥാന കമ്മിറ്റി അന്തിമതീരുമാനം എടുക്കും.
നേരത്തെ, ഡിവൈഎഫ്ഐ ജില്ലാ ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ വൈശാഖനെ പാർട്ടി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.