തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്യു സംഘർഷം
Tuesday, August 8, 2023 12:30 AM IST
തിരുവനന്തപുരം∙ തിരുവനന്തപുരത്ത് എസ്എഫ്ഐ–കെഎസ്യു സംഘർഷം. കിളിമാനൂരിലാണ് സംഭവം. രാഹുൽ ഗാന്ധി വീണ്ടും എംപി ആയതിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.
ഇരുസംഘടനകളിലെയും പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. സംഭവത്തിൽ കെഎസ്യു പ്രവർത്തകൻ പോങ്ങനാട് സ്വദേശി അഹദിന് തലയ്ക്കു പരുക്കേറ്റു.