ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
Sunday, August 20, 2023 2:32 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചു. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തി. എ.കെ.ആന്റണിയെയും കെ.സി.വേണുഗോപാലിനെയും പ്രവര്‍ത്തകസമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ഗ്രൂപ്പ് പോരിനിടെ പാര്‍ട്ടി വിടുമെന്നുപോലും അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സച്ചിന് പൈലറ്റും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 39 പേരാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്ളത്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
32 സ്ഥിരം ക്ഷണിതാക്കളും ഒന്‍പത് പ്രത്യേക ക്ഷണിതാക്കളുമാണ് പട്ടികയില്‍ ഉള്ളത്