അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ നി​ന്ന് കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റം തു​ട​രു​ന്നു. പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഭേ​മാ​ഭാ​യ് ചൗ​ധ​രി കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

ആ​പ്പി​ന്‍റെ ദാ​ഹോ​ദ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദ് പാ​ർ​മാ​റി​നൊ​പ്പം ഞാ​യ​റാ​ഴ്ച​യാ​ണ് ചൗധരി കോ​ൺ​ഗ്ര​സ് പാ​ള‌​യ​ത്തി​ലെ​ത്തി‌‌‌​യ​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ബി​ജെ​പി ഭ​ര​ണം മൂ​ല​മു​ണ്ടാ​യ പ​ണ​പ്പെ​രു​പ്പം, വി​ല​യ​ക്ക​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ ത​ട​യാ​ൻ കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ചൗ​ധ​രി കൂ​ടു​മാ​റ്റം ന​ട​ത്തി​യ​ത്.

ആ​പ്പി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ മൂ​ലം ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു.