വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ; ജപ്പാന് മുന്നറിയിപ്പ് നൽകി
Tuesday, August 22, 2023 7:56 AM IST
ടോക്കിയോ: ഉത്തരകൊറിയ വീണ്ടും ചാര ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. വരും ദിവസങ്ങളിൽ വിക്ഷേപണം നടത്തുമെന്ന് ഉത്തരകൊറിയ ജപ്പാന്റെ കോസ്റ്റ് ഗാർഡിനെ അറിയിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 24നും 31നും ഇടയിൽ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയിൽ ഉത്തരകൊറിയ ചോലിമ-1 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച് പരാജയപ്പെട്ടിരുന്നു. ഇതിന്റെ പുനഃശ്രമമാണ് പുതിയ വിക്ഷേപണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
റോക്കറ്റിന്റെ എൻജിനിലെ ഇന്ധനസംവിധാനത്തിലുണ്ടായ തകരാറാണ് ചാരഉപഗ്രഹത്തിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെടുന്നതിനുള്ള കാരണം.