ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച
Thursday, August 24, 2023 5:00 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. ബറൂച്ച് ജില്ലയിലെ ജംബുസറിലാണ് സംഭവം. ഇതേതുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സരോദ് ഗ്രാമത്തിന് സമീപമുള്ള പിഐ ഇൻഡസ്ട്രീസിൽ ആണ് സംഭവം. തീപിടിത്തമുണ്ടായതിനെ തുടർന്നാണ് ഇവിടെ വാതക ചോർച്ചയുണ്ടായത്. തുടർന്ന് ബ്രോമിൻ വാതകം ചോരുകയായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ട 28 പേരും ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബറൂച്ച് റസിഡന്റ് അഡീഷണൽ കളക്ടർ എൻ.ആർ. ദന്താൽ ബുധനാഴ്ച പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.