ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന് തി​രി​ച്ച​ടി. ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍റെ അം​ഗ​ത്വം ലോ​ക ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​നി​ലേ​ക്കു​ള്ള തെ​ര​ഞ്ഞ​ടു​പ്പ് യ​ഥാ​സ​മ​യം ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി.

ഇ​തോ​ടെ ഇ​നി ഇ​ന്ത്യ​ന്‍ പ​താ​ക​യേ​ന്തി​ക്കൊ​ണ്ട് താ​ര​ങ്ങ​ള്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. ന്യൂ​ട്ര​ല്‍ പ​താ​ക​യ്ക്ക് കീ​ഴി​ലാ​കും ഇ​നി ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ മ​ത്സ​രി​ക്കു​ക

15 സ്ഥാ​ന​ത്തേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാണ് നേ​ര​ത്തേ ലോ​ക ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ജൂ​ണ്‍ 2023ല്‍ ​പൂ​ര്‍​ത്തി​യാ​ക്കേ
ണ്ട തെ​ര​ഞ്ഞ​ടു​പ്പ് നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ മു​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തേ​തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നീ​ണ്ട​ത്.