സാൻ ഡിയാഗോയിൽ യുഎസ് വിമാനം തകർന്ന് പൈലറ്റ് മരിച്ചു
Saturday, August 26, 2023 6:51 AM IST
സാൻ ഡിയാഗോ: സാൻ ഡിയാഗോയ്ക്കു സമീപം യുഎസ് വിമാനം തകർന്ന് പൈലറ്റ് മരിച്ചു. എഫ്/എ18 ഹോർനെറ്റ് യുദ്ധവിമാനമാണ് തകർന്നത്.പൈലറ്റ് മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. അപകടകാരണം വ്യക്തമല്ല.