ഇരുചക്ര വാഹനം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ മർദിച്ചു കൊന്നു
Monday, August 28, 2023 5:33 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ഇരുചക്ര വാഹനം മോഷ്ടിച്ചെന്നാരോപിച്ച് 25 കാരനായ ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ജൽന ജില്ലയിലെ ബദ്നാപൂർ തഹ്സിലിലെ ജവാസ്ഖേദ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്..
സംഭവവുമായി ബന്ധപ്പെട്ട് ദരേഗാവിൽ താമസിക്കുന്ന ആകാശ് ജാദവ്, കൈലാഷ് ജാദവ്, കുണ്ഡ്ലിക് തീർഖെ, തുളസിറാം ഗെയ്ക്വാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുചക്ര വാഹനം മോഷ്ടിക്കുകയാണെന്ന് സംശയിച്ച് നാല് പേർ സിദ്ധാർത്ഥ് മണ്ഡലയെ പിടികൂടുകയായിരുന്നു. പ്രതികൾ ഇയാളെ നിഷ്കരുണം മർദിക്കുകയും ക്വാറിയിലേക്ക് തള്ളുകയും ചെയ്തുവെന്നും പോലീസുകാർ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302 (കൊലപാതകത്തിനുള്ള ശിക്ഷ), പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.