തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് ഏ​റ്റെ​ടു​ത്ത​തി​ന്‍റെ കു​ടി​ശി​ക തു​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ര്‍​ച്ച്.

രാ​ജ്ഭ​വ​ന് മു​ന്നി​ല്‍​വ​ച്ച് മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. സ​മ​ര​ക്കാ​ര്‍ രാ​ജ്ഭ​വ​ന് മു​ന്നി​ലെ റോ​ഡ് ഉ​പ​രോ​ധി​ച്ച് സ​മ​രം തു​ട​രു​ക​യാ​ണ്.