ഭക്ഷ്യമന്ത്രിയുടെ വസതിയിലേക്ക് കര്‍ഷക കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്
Monday, August 28, 2023 11:31 AM IST
തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആര്.അനിലിന്റെ ഔദ്യോഗിക വസതിയിലേക്ക് കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കര്‍ഷകരുടെ നെല്ല് ഏറ്റെടുത്തതിന്റെ കുടിശിക തുക സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
രാജ്ഭവന് മുന്നില്‍വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. സമരക്കാര്‍ രാജ്ഭവന് മുന്നിലെ റോഡ് ഉപരോധിച്ച് സമരം തുടരുകയാണ്.