നെടുമ്പാശേരിയിലേത് വ്യാജ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം യാത്ര പുറപ്പെട്ടു
Monday, August 28, 2023 1:34 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് നേരെയുണ്ടായ ബോംബ് ഭീഷണി വ്യാജം. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
ബോംബ് ഭീഷണിയുണ്ടായതിന്റെ പശ്ചാത്തലത്തിൽ തിരിച്ചിറക്കിയ ഇൻഡിഗോ വിമാനം ബംഗുളൂരുവിലേക്ക് യാത്ര പുറപ്പെട്ടു.
വിമാനത്തിൽ നിന്നും മുഴുവൻ യാത്രക്കാരെയും മുഴുവൻ ലഗേജുകളും പുറത്തിറക്കിയതിന് ശേഷമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.