വാഹനാപകടം; കാൽനട യാത്രക്കാരൻ മരിച്ചു
Wednesday, August 30, 2023 1:17 AM IST
കാസർഗോട്: കാസര്‍ഗോട്ട് വാഹനമിടിച്ച് വഴിയാത്രക്കാരന് മരിച്ചു. പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ വച്ചായിരുന്നു അപകടം.
ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. അപകടത്തെക്കുറിച്ച് ബെക്കൽ പോലീസ് അന്വേഷണം തുടങ്ങി.