ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകൾ കവർന്നു; യുവാവ് പിടിയിൽ
Wednesday, August 30, 2023 5:01 AM IST
മുംബൈ: മഹാരാഷ്ട്രയിൽ 65 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണുകൾ കവർന്ന യുവാവ് പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ തോഫാജുൽ ഖുർഷിദ് ഷെയ്ഖ്(32) ആണ് അറസ്റ്റിലായത്.
പൂനെയിലെ വാഗോലി മേഖലയിലെ വെയർഹൗസ് കുത്തി തുറന്ന് 105 ഐഫോണുകളാണ് ഇയാൾ കവർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോർഷൻ സെൽ മസ്ജിദ് ബന്ദർ മേഖലയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന പൂനെയിലെ ലോനികണ്ട് പോലീസിന് ഷെയ്ഖിനെ കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.