റഷ്യയിൽ ഡ്രോൺ ആക്രമണം; വിമാനങ്ങൾ കത്തിനശിച്ചു
Wednesday, August 30, 2023 5:42 AM IST
മോസ്കോ: റഷ്യയിലെ സ്കാഫ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്. വിമാനത്താവളത്തില്‍ ഉഗ്രസ്ഫോടനവും വലിയ തീപിടിത്തവുമുണ്ടായി.
നാല് വിമാനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആർക്കും പരിക്കുകളൊന്നുമില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.
ആക്രമണമുണ്ടായ വിമാനത്താവളത്തിന് മുകളിൽ പുക ഉയരുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.