ല​ക്‌​നോ: കേ​ന്ദ്ര​ സഹമ​ന്ത്രി​യു​ടെ വീ​ട്ടി​ല്‍ യു​വാ​വി​നെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കേ​ന്ദ്ര​മ​ന്ത്രി കൗ​ശ​ല്‍ കി​ഷോ​റി​ന്‍റെ ല​ക്‌​നോ​വി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

മ​ന്ത്രി​യു​ടെ മ​ക​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യ വി​ന​യ് ശ്രീ​വാ​സ്ത​വ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു തോ​ക്ക് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​തോ​ക്കി​ന്‍റെ ലൈ​സ​ന്‍​സ് മ​ന്ത്രി​യു​ടെ മ​ക​ന്‍റെ പേ​രി​ലു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം സം​ഭ​വ​സ​മ​യ​ത്ത് മ​ക​ന്‍ വീ​ട്ടി​ൽ ഇല്ലാ​യി​രു​ന്നെ​ന്നും ഇ​യാ​ള്‍ ഡ​ല്‍​ഹി​യി​ല്‍ ആ​യി​രു​ന്നെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ വാ​ദം. വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്ത തോക്ക് തന്‍റെ മകന്‍റേതാണെന്ന് മന്ത്രി പറഞ്ഞു.

കു​റ്റ​വാ​ളി​ക​ളെ ഉ​ട​നെ പി​ടി​കൂ​ടു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.