മും​ബൈ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മി​ച്ച് മ​ത്സ​രി​ക്കാ​ൻ പ്ര​മേ​യം പാ​സാ​ക്കി ഇ​ന്ത്യ മു​ന്ന​ണി. നാ​നൂ​റോ​ളം ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ ഇ​ന്ത്യ സ​ഖ്യം ഒ​രു​മി​ച്ച് പോ​രാ​ട്ട​ത്തി​നി​റ​ങ്ങാനാണ് സാധ്യത. മും​ബൈ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ.

സം​സ്ഥാ​ന​ങ്ങ​ളു​ടെ സീ​റ്റ് വി​ഭ​ജ​നം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ധാ​ര​ണ. ജ​ന​കീ​യ വി​ഷ​യം ഉ​യ​ർ​ത്തി രാ​ജ്യ​മാ​കെ റാ​ലി ന​ട​ത്തു​മെ​ന്നും ഇ​ന്ത്യ സ​ഖ്യം അ​റി​യി​ച്ചു. ‘ജു​ഡേ​ഗ ഭാ​ര​ത്, ജീ​തേ​ഗ ഇ​ന്ത്യ’(​ഒ​രു​മി​ക്കും ഭാ​ര​തം, വി​ജ​യി​ക്കും ഇ​ന്ത്യ) എ​ന്ന​താ​കും പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യം.

അ​തേ​സ​മ​യം കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ഒ​രു​മി​ച്ചു​ള്ള പോ​രാ​ട്ട​ത്തി​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​കും പോ​രാ​ട്ടും. പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സും ഡ​ൽ​ഹി​യി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി​രി​ക്കും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​കു​ക.

ഇ​ന്ത്യ ​മു​ന്ന​ണി​യു​ടെ ഏ​കോ​പ​ന​ത്തി​ന് 13 അം​ഗ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യെ ഇ​ന്ന് നി​യ​മി​ച്ചു. ഏ​കോ​പ​ന സ​മി​തി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്.

എ​ന്‍​സി​പി​യി​ല്‍​നി​ന്ന് ശ​ര​ദ് പ​വാ​ര്‍, മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എം.​കെ.​സ്റ്റാ​ലി​ന്‍(​ഡി​എം​കെ), ഹേ​മ​ന്ത് സോ​റ​ന്‍(​ജെ​എം​എം) തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി, സ​ഞ്ജ​യ് റാ​വ​ത്ത്(​ശി​വ​സേ​ന) തേ​ജ​സ്വി യാ​ദ​വ് (ആ​ര്‍​ജെ​ഡി) മെ​ഹ​ബൂ​ബ മു​ഫ്തി (പി​ഡി​പി), രാ​ഘ​വ് ച​ദ്ദ(​എ​എ​പി), ഒ​മ​ര്‍ അ​ബ്ദു​ള്ള(​ജ​മ്മു കാ​ഷ്മീ​ര്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ്), ല​ല്ല​ന്‍ സിം​ഗ്(​ജെ​ഡി​യു), ജാ​വേ​ദ് അ​ലി ഖാ​ന്‍(​സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി), ഡി.​രാ​ജ( സി​പി​ഐ) എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പ്ര​തി​നി​ധി​ക​ള്‍ സ​മി​തി​യി​ല്‍ ഇ​ല്ല. സെ​പ്റ്റം​ബ​ര്‍ 30ഓ​ടെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി രാ​ജ്യ​മാ​കെ റാ​ലി​ക​ള്‍ ന​ട​ത്താ​നും പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

28 പാ​ര്‍​ട്ടി​ക​ളു​ടെ 63 പ്ര​തി​നി​ധി​ക​ളാ​ണ് മും​ബൈ​യി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.