കെസിബിസി ആസ്ഥാനത്തെത്തി സുരേഷ് ഗോപി
Monday, September 4, 2023 3:00 AM IST
കൊച്ചി: കെസിബിസി ആസ്ഥാനത്തെത്തി വൈദികരുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഒരു മണിക്കൂറോളം സുരേഷ് ഗോപി കെസിബിസി ആസ്ഥാനത്ത് ചെലവഴിച്ചു.
സൗഹൃദത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയതെന്ന് പിന്നീട് സുരേഷ് ഗോപി പറഞ്ഞു. വൈദികരുമായി സംസാരിച്ചു. ഭക്ഷണം കഴിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി സന്ദര്‍ശനത്തിനൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.