ജോഗിംഗിനിടെ അപകടം; "ഐ പാച്ച്' ധരിച്ച് ജർമൻ ചാൻസലർ
Monday, September 4, 2023 7:39 PM IST
ബെർലിൻ: പ്രഭാതസവാരിക്കിടെ തെന്നിവീണ് കണ്ണിന് പരിക്കേറ്റ ജർമൻ ചാൻസലർ ഒലാഫ് ഷോൽസിന് "ഐ പാച്ച്' നിർദേശിച്ച് ഡോക്ടർമാർ.
കടൽക്കൊള്ളക്കാരുടെ സ്ഥിരം വേഷമായി ചിത്രീകരിക്കപ്പെടുന്ന "ഐ പാച്ച്' വലതുകണ്ണിന് മുകളിൽ ധരിച്ച് നിൽക്കുന്ന ഷോൽസിന്റെ ചിത്രം സർക്കാർ പുറത്തുവിട്ടു.
ശനിയാഴ്ച നടന്ന അപകടത്തെത്തുടർന്ന് ഷോൽസിന്റെ കണ്ണിലും മുഖത്തും പോറലേറ്റിരുന്നു. തുടർന്നാണ് ഡോക്ടർമാർ അദ്ദേഹത്തിന് ധരിക്കാനായി "ഐ പാച്ച്' നൽകിയത്.
"ഐ പാച്ച്' സംബന്ധിച്ച ട്രോളുകൾക്കായി കാത്തിരിക്കുകയാണെന്നും കുറച്ച് ആഴ്ചകൾ ഇത് ധരിക്കേണ്ടി വരുമെന്നും ഷോൽസ് അറിയിച്ചു.