ചാമ്പ്യൻസ് ലീഗിനുള്ള ടീമിനെ പ്രഖ്യാപിച്ച് മാൻ. യുണൈറ്റഡ്; വാൻ ഡി ബീക്ക് ഇല്ല
Wednesday, September 6, 2023 4:29 AM IST
ലണ്ടൻ: യുവഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള ടീമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡിൽ വാൻ ഡി ബീക്കിനെ ഉൾപ്പെടുത്തിയിട്ടില്ല. താരം ക്ലബ് വിടും എന്നാണ് ഇപ്പോഴും പ്രതീക്ഷിക്കപ്പെടുന്നത്.
ബയേൺ മ്യൂണിക്ക്, എഫ്സി കോപ്പൻഹേഗൻ, ഗലാറ്റസരെ എന്നീ ടീമുകളാണ് യുണൈറ്റഡിന്റെ ഗ്രൂപ്പിൽ ഉള്ളത്. സെപ്റ്റംബർ 20-ന് ബയേണിന് എതിരെയാണ് യുണൈറ്റഡിന്റെ ആദ്യ ഗ്രൂപ്പ് മത്സരം. 25 അംഗ പേരടങ്ങിയ എ ലിസ്റ്റ് ആണ് ക്ലബ് പ്രഖ്യാപിച്ചത്.
പുതിയ സൈനിംഗുകളായ മിഡ്ഫീൽഡർ സോഫിയാൻ അംരബത്തിനെയും സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടിനെയും ടീമിൽ ഉൾപ്പെടുത്തി.