കൊച്ചിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
Thursday, September 7, 2023 3:55 PM IST
കൊച്ചി: അങ്കമാലിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പോലീസ് പിടിയിലായി. പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശികളായ ചിറക്കല്‍ വീട്ടില്‍ ജോണ്‍ ജോയി (22), പള്ളിയന്ന വീട്ടില്‍ ശ്യാം ശശി എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 150 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പിടിച്ചെടുത്തു. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് യുവാക്കള്‍ പുലര്‍ച്ചെ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.