കോഴിക്കോട്: റോഡില്‍ വച്ച് നടക്കാവ് എസ്‌ഐയും സംഘവും മര്‍ദ്ദിച്ചെന്ന് യുവതിയുടെ പരാതി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ക്രൂരതയെന്നും അത്തോളി സ്വദേശി അഫ്‌ന അബ്ദുല്‍ നാഫിക്ക് പറഞ്ഞു.

ഇവര്‍ക്ക് മര്‍ദനത്തില്‍ സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. മൂന്നു സ്ത്രീകളും നാലു കുട്ടികളുമുള്‍പെടെയുളള സംഘത്തെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് അഫ്‌ന പരാതിയില്‍ വ്യക്തമാക്കി.

യുവതി കാക്കൂര്‍ പോലീസില്ലാണ് പരാതി നല്‍കിയത്. നടക്കാവ് എസ് ഐ വിനോദിനൊപ്പം സഹോദരനും ചേർന്നാണ് അഫ്നയെ മര്‍ദ്ദിച്ചതെന്ന് പരാതിയിലുണ്ട്.