ജി-20 സമ്മേളന വിജയം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാറൂഖ് ഖാൻ
Sunday, September 10, 2023 11:56 PM IST
മുംബൈ: ജി-20 ഉച്ചകോടിയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിച്ച് സൂപ്പർതാരം ഷാറൂഖ് ഖാൻ.
ജി-20 സമ്മേളനത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും മനസിൽ അഭിമാനവും പ്രൗഡിയും നിറയ്ക്കുന്നതാണെന്ന് ഷാറൂഖ് എക്സിൽ കുറിച്ചു.
സമ്മേളനത്തിന്റെ ആപ്തവാക്യമായ "വസുധൈവ കുടുംബക'ത്തിന് സമാനമായി മോദിയുടെ കീഴിൽ ഇന്ത്യ ഒരുമയിൽ പുരോഗമിക്കുമെന്നും ഷാറൂഖ് കുറിച്ചു.