റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി നേ​രി​ട്ട 9,777 വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി. ഓ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റ് വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കു​ള്ളി​ലാ​ണ് നാ​ടു​ക​ട​ത്ത​ൽ.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 16,250ഓ​ളം വി​ദേ​ശി​ക​ളെ ഇ​തേ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പു​തു​താ​യി പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 9,343 പേ​ർ താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രാ​ണ്. അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ടം ലം​ഘി​ച്ച​വ​ർ 4,555ഉം ​തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​ർ 2,352ഉം ​ആ​ണ്.

രാ​ജ്യാ​തി​ർ​ത്തി വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 785 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ 62 ശ​ത​മാ​നം യ​മ​നി​ക​ളും 27 ശ​ത​മാ​നം എ​ത്യോ​പ്യ​ക്കാ​രും 11 ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. നി​യ​മ​ലം​ഘ​ക​രെ ക​ട​ത്തി​ക്കൊ​ണ്ടു വ​രി​ക​യും അ​ഭ​യം ന​ൽ​കു​ക​യും ചെ​യ്തു​വ​ന്ന 13 പേ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.