സാങ്കേതിക തകരാര്‍; നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി
Monday, September 11, 2023 8:35 AM IST
കൊച്ചി: ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി. രാത്രി 11:10ന് ബംഗളൂരുവിലേക്ക് പറന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്.
തകരാര്‍ പരിഹരിച്ചതിന് ശേഷമേ വിമാനം പുറപ്പെടൂ എന്ന് അധികൃതര്‍ അറിയിച്ചു. ജീവനക്കാരുള്‍പ്പെടെ 174 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇവരെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.