കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് 10 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ സ്ത്രീ​ക്ക് 75 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ച​ക്കി​ങ്ങ​ൽ വ​സ​ന്ത​യ്ക്ക്(​സ​ന്ധ്യ - 42) ആ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ഈ ​ശി​ക്ഷ ന​ൽ​കി​യ​ത്. വ​സ​ന്ത 90,000 രൂ​പ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്നും ജ​ഡ്ജ് എം. ​ഷു​ഹൈ​ബ് വ്യ​ക്ത​മാ​ക്കി.

വാ​ണി​മേ​ൽ പ​ര​പ്പു​പാ​റ മേ​ഖ​ല​യി​ലെ വാ​ട​ക​വീ​ട്ടി​ൽ​വ​ച്ചും മ​റ്റും വ​സ​ന്ത കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കു​റ്റ്യാ​ടി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ പെ​ൺ​കു​ട്ടി​യെ മ​റ്റു​ള്ള​വ​ർ​ക്ക് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്തെ​ന്ന കു​റ്റ​ത്തി​ന് മൂ​ന്ന് കേ​സു​ക​ൾ ഇ​തേ കോ​ട​തി​യി​ൽ വ​സ​ന്ത​യ്ക്കെ​തി​രേ നി​ല​വി​ലു​ണ്ട്.

വ​സ​ന്ത​യു​ടെ പ​ങ്ക​ളാ​യി​യാ​യ കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ചെ​റു​മു​ക​ത്ത് ദാ​സി​നെ(42) ആ​റ് മാ​സം ത​ട​വി​നും ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ചു വി​വ​രം ഉ​ണ്ടാ​യി​രു​ന്നി​ട്ടും മ​റ​ച്ചു വ​ച്ച​തി​നാ​ണ് ദാ​സി​നെ ശി​ക്ഷി​ച്ച​ത്.