ന്യൂ​ഡ​ൽ​ഹി; ഡ​ല്‍​ഹി​യി​ല്‍ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ള്‍ കു​ത്തേ​റ്റു മ​രി​ച്ചു. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ കാ​ളി​ന്ദി കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ ഷാ​രൂ​ഖ് എ​ന്ന​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ​ഹോ​ദ​ര​ന്മാ​രാ​യ ക​മ​ൽ കി​ഷോ​ർ(23), ശി​വം ശ​ർ​മ (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും ക​മ​ൽ മ​രി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണ്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.