പീഡനം ആരോപിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പങ്കാളിയായ യുവാവ് കൊന്നു; മറവ് ചെയ്യാന്‍ സഹായിച്ച് ഭാര്യ
Wednesday, September 13, 2023 2:54 PM IST
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പീഡനം ആരോപിച്ച ലിവ് ഇന്‍ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി. സിനിമാ മേഖലയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ നൈന മഹത്(28) ആണ് കൊല്ലപ്പെട്ടത്.
മനോഹര്‍ ശുക്ല എന്നയാളാണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ശുക്ലയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൊലപ്പെടുത്താനും മൃതദേഹം പെട്ടിയിലാക്കി ഗുജറാത്തിലെ വല്‍സാദിലെ ഒരു തോട്ടില്‍ ഒഴുക്കിവിടാനും ഇയാളുടെ ഭാര്യ സഹായിച്ചതായി പോലീസ് പറഞ്ഞു.
സിനിമയില്‍ വസ്ത്രലങ്കാരം നിര്‍വഹിക്കുന്ന ആളാണ് മനോഹര്‍. ഇരുവരും അഞ്ച് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നതായി പോലീസ് പറഞ്ഞു. വിവാഹം കഴിക്കാന്‍ നൈന നിര്‍ബന്ധിച്ചതാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്.
നേരത്തെ, നൈനയുടെ ഈ ആവശ്യം മനോഹര്‍ നിരസിച്ചിരുന്നു. ഇതോടെ മനോഹര്‍ തന്നെ മാനഭംഗപ്പെടുത്തിയതായി നൈന മുംബൈ പോലീസില്‍ പരാതി നല്കി. പരാതി പിന്‍വലിക്കാന്‍ മനോഹര്‍ ആവശ്യപ്പെട്ടിട്ടും യുവതി തയാറായില്ലെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതിനാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. 12ന് ലനെെനയെ കാണ്മാനില്ലെന്ന പരാതിയുമായി സഹോദരി ജയ പോലിസില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.