കാലികളെ മേയ്ക്കുന്നതിൽ തർക്കം: വെടിവയ്പിൽ അഞ്ചു മരണം
Thursday, September 14, 2023 4:05 AM IST
ദതിയ(മധ്യപ്രദേശ്): കാലികളെ മേയ്ക്കുന്നതു സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഇന്നലെയുണ്ടായ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. എട്ടു പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കേന്ദ്രമന്ത്രി നരോത്തം മിശ്രയുടെ ജന്മനാടായ രെണ്ട ഗ്രാമത്തിലാണ് അതിദാരുണ സംഭവം. മൂന്നു ദിവസം മുന്‍പുണ്ടായ തർക്കം ദംഗി-പാൽ സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു.