സോളാറില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തേ പറഞ്ഞതാണ്, സത്യം മറനീക്കി പുറത്തുവന്നു: ജോസ് കെ. മാണി
Thursday, September 14, 2023 12:54 PM IST
കോട്ടയം: സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. സത്യം ഒരിക്കല്‍ മറനീക്കി പുറത്തുവരുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിയുടെ പേരും പരാമർശിക്കപ്പെട്ടിരുന്നു. ജോസ് കെ. മാണി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരി ആരോപിച്ചിരുന്നത്.
അതേസമയം സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആവശ്യപ്പെട്ടു. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശന് വ്യക്തമാക്കി.
ക്രിമിനല്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. അതുകൊണ്ട് മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.