സീറ്റ് കുത്തിക്കീറിയതിന് പരാതി കൊടുത്തു; കോണ്‍ഗ്രസ് നേതാവിന്റെ സ്കൂട്ടര്‍ കിണറ്റിലിട്ടു
Friday, September 15, 2023 5:31 PM IST
തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടര്‍ അജ്ഞാതർ കിണറ്റിലിട്ടു. കഴിഞ്ഞ രാത്രിയാണ് സംഭവം.
പുലർച്ചെ ഉറക്കമുണർന്ന പത്മനാഭൻ സ്കൂട്ടർ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കിണറ്റിൽ ഹെൽമറ്റും സീറ്റുകളും കിടക്കുന്നത് കണ്ടത്. പിന്നാല വിവരം തളിപ്പറമ്പ് പോലീസിൽ അറിയിച്ചു.
പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് സ്കൂട്ടർ പുറത്തെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് ഇതേ സ്കൂട്ടറിന്റെ സീറ്റുകൾ കുത്തിക്കീറിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ പത്മനാഭൻ പരാതി നൽകിയിരുന്നു.
പരാതിയിൽ വേണ്ടത്ര അന്വേഷണം പോലീസ് നടത്തിയില്ലെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ ബൈക്ക് കിണറ്റിലിട്ടത്.