ഗില്ലിന്‍റെ സെഞ്ചുറി പാഴായി; ബംഗ്ലാദേശിന് ജയം
ഗില്ലിന്‍റെ സെഞ്ചുറി പാഴായി; ബംഗ്ലാദേശിന് ജയം
Friday, September 15, 2023 11:59 PM IST
കൊ​​​​​ളം​​​​​ബോ: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ത്രി​ല്ലിം​ഗ് ജ​യം. ഇ​ന്ത്യ​ക്കെ​തി​രേ ആ​റ് റ​ൺ​സി​നാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ജ​യം. സെ​ഞ്ചു​റി നേ​ടി​യ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും (121) അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും (42) ഇ​ന്നിം​ഗ്സി​ലൂ​ടെ ഇ​ന്ത്യ ന​ട​ത്തി​യ തി​രി​ച്ച​ടി ഫ​ലം ക​ണ്ടി​ല്ല.

സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ൽ 265/8. ഇ​ന്ത്യ 49.5 ഓ​വ​റി​ൽ 259. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ത​മ്മി​ൽ ഫൈ​ന​ൽ അ​ര​ങ്ങേ​റും.

ടോ​​​​​സ് നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ ബൗ​​​​​ളിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മൂ​​​​​ന്നാം ഓ​​​​​വ​​​​​റി​​​​​ന്‍റെ ആ​​​​​ദ്യ​​​​​പ​​​​​ന്തി​​​​​ൽ ലി​​​​​റ്റ​​​​​ണ്‍ ദാ​​​​​സി​​​​​നെ (0) ബൗ​​​​​ൾ​​​​​ഡാ​​​​​ക്കി മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം ശ​​​​​രി​​​​​വ​​​​​ച്ചു. ത​​​​​ൻ​​​​​സി​​​​​ദ് ഹ​​​​​സ​​​​​ൻ (13), അ​​​​​ന​​​​​മു​​​​​ൾ ഹ​​​​​ഖ് (4), മെ​​​​​ഹി​​​​​ദി ഹ​​​​​സ​​​​​ൻ (13) എ​​​​​ന്നി​​​​​വ​​​​​രും അ​​​​​ധി​​​​​കം വൈ​​​​​കാ​​​​​തെ പു​​​​​റ​​​​​ത്ത് അ​​​​​തോ​​​​​ടെ 14 ഓ​​​​​വ​​​​​റി​​​​​ൽ നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 59 എ​​​​​ന്ന ദ​​​​​യ​​​​​നീ​​​​​യാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​യി ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ്.


എ​​​​​ന്നാ​​​​​ൽ, അ​​​​​ഞ്ചാം വി​​​​​ക്ക​​​​​റ്റി​​​​​ൽ ക്യാ​​​​​പ്റ്റ​​​​​ൻ ഷ​​​​​ക്കീ​​​​​ബ് അ​​​​​ൽ ഹ​​​​​സ​​​​​നും തൗ​​​​​ഹി​​​​​ദ് ഹ്രി​​​​​ദോ​​​​​യി​​​​​യും ചേ​​​​​ർ​​​​​ന്ന് 101 റ​​​​​ണ്‍​സ് കൂ​​​​​ട്ടു​​​​​കെ​​​​​ട്ടു​​​​​ണ്ടാ​​​​​ക്കി. ഷ​​​​​ക്കീ​​​​​ബ് 85 പ​​​​​ന്തി​​​​​ൽ 80ഉം ​​​​​ഹ്രി​​​​​ദോ​​​​​യ് 81 പ​​​​​ന്തി​​​​​ൽ 54ഉം ​​​​​റ​​​​​ണ്‍​സ് നേ​​​​​ടി. വാ​​​​​ല​​​​​റ്റ​​​​​ത്ത് ന​​​​​സും അ​​​​​ഹ​​​​​മ്മ​​​​​ദ് (45 പ​​​​​ന്തി​​​​​ൽ 44), മെ​​​​​ഹെ​​​​​ദി ഹ​​​​​സ​​​​​ൻ (23 പ​​​​​ന്തി​​​​​ൽ 29 നോ​​​​​ട്ടൗ​​​​​ട്ട്), ത​​​​​ൻ​​​​​സിം ഹ​​​​​സ​​​​​ൻ ഷ​​​​​കീ​​​​​ബ് (എ​​​​​ട്ട് പ​​​​​ന്തി​​​​​ൽ 14 നോ​​​​​ട്ടൗ​​​​​ട്ട്) എ​​​​​ന്നി​​​​​വ​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ ചെ​​​​​റു​​​​​ത്തു​​​​​നി​​​​​ൽ​​​​​പ്പ് ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ന്‍റെ സ്കോ​​​​​ർ 265ൽ ​​​​​എ​​​​​ത്തി​​​​​ച്ചു. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​ർ മൂ​​​​​ന്നും മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി ര​​​​​ണ്ടും വി​​​​​ക്ക​​​​​റ്റ് വീതം വീ​​​​​ഴ്ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<