മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 39 പേര്പരിക്ക്
Saturday, September 16, 2023 1:08 PM IST
മുബൈ: കുര്‍ള-പടിഞ്ഞാറന്‍ മുംബൈയിലെ കോഹിനൂര്‍ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 39 പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 35 പേരെ രജാവാഡി ആശുപത്രിയിലും നാലു പേരെ കോഹിനൂര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച പുലര്‍ച്ചെ 12.14നാണ് തീപിടമുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. 60 ല്‍ പരം ആളുകളെ രക്ഷിച്ചു.
ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. താഴത്തെ നിലയിലെ വൈദ്യുതകേബിള്‍ പോകുന്ന പൈപ്പില്‍നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
പൈപ്പിലൂടെ തീ 12-ാം നിലയിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തില്‍നിന്ന് വലിയ രീതിയില്‍ പുക ഉയരാന്‍ തുടങ്ങിയതോടെ താമസക്കാര്‍ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.