തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംഭവത്തില്‍ പുറത്ത് വരുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ പങ്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"തട്ടിപ്പിലൂടെ കിട്ടിയ പണം സിപിഎം സംസ്ഥാന നേതൃത്വത്തിനാണ് ലഭിച്ചത്. കേന്ദ്രം വേട്ടയാടുന്നു എന്ന ക്യാപ്‌സ്യൂള്‍ ഇനിയെങ്കിലും എം.വി ഗോവിന്ദന്‍ പറയരുത്. തട്ടിപ്പിന്‍റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണം.

മന്ത്രിസഭ പുനഃസംഘടനയിലൂടെ ലക്ഷ്യം വെക്കുന്നത് അഴിമതി പണം വീതം വയ്ക്കാനുള്ള നീക്കമാണ്'. കാര്യക്ഷമതയുടെ പേരിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെങ്കില്‍ മാറേണ്ടത് മുഖ്യമന്ത്രിയാണെന്നും മുരളീധരന്‍ പറഞ്ഞു.