മെക്സിക്കോയിൽ വെടിവയ്പ്പ്; ആറുപേർ കൊല്ലപ്പെട്ടു
Sunday, September 17, 2023 7:16 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ബാറിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയിലാണ് സംഭവം.
വെള്ളിയാഴ്ച വൈകിട്ട് ടിയോകാൾട്ടിഷെ നഗരത്തിലാണ് സംഭവം നടന്നതെന്ന് ജാലിസ്കോ പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
മെക്സിക്കോയിലെ ഏറ്റവും വലിയ ക്രിമിനൽ ഗ്രൂപ്പുകളിലൊന്നായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലുമായി ബന്ധപ്പെട്ട അക്രമങ്ങളാണ് നഗരത്തെ നടുക്കിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.