പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടു
Sunday, September 17, 2023 9:36 PM IST
കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല.
ബാലുശേരി പൂത്തൂർവട്ടം മേഖലയിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ശിഹാബ് തങ്ങൾ സഞ്ചരിച്ചിരുന്ന ക്രിസ്റ്റാ എസ്യുവി, പേരാമ്പ്ര ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായി വഴിയരികിലുള്ള വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.
അതേസമയം, അപകടത്തിൽ ബഷീറലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ആർക്കും ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.