പത്തനംതിട്ടയിൽ പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി; ഡിവൈഎസ്പിക്ക് പരിക്ക്
Monday, September 18, 2023 2:05 AM IST
പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ പോലീസ് ജീപ്പ് നിയന്ത്രണം തെറ്റി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസാര പരിക്കേറ്റു.
പോലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. എന്നാൽ എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തിന് പിന്നാലെ മറ്റൊരു പോലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ മാറ്റിയത്.