ന്യൂഡൽഹി: അ​നു​മ​തി​യി​ല്ലാ​തെ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ ഒ​രു​കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. അ​മി​ത് ഷാ​യു​ടെ കൃ​ഷ്ണ​മേ​നോ​ൻ മാ​ർ​ഗി​ലെ വ​സ​തി​യി​ലേ​ക്കാ​ണ് കു​ടും​ബ​മെ​ത്തി​യ​ത്.

കൃ​ത്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ കൃ​ഷ്‌​ണ​മേ​നോ​ൻ മാ​ർ​ഗി​ലേ​ക്ക് പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ന്യൂ​ഡ​ൽ​ഹി) പ്ര​ണ​വ് താ​യ​ൽ പ​റ​ഞ്ഞു.

ഇ​വ​രു​ടെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മ​ല്ലെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.