നിപയില്‍ ആശ്വാസം; 61 പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
Monday, September 18, 2023 10:52 AM IST
കോഴിക്കോട്: നിപ ബാധിച്ചരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 61 പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗം ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിടപഴകിയ വ്യക്തിക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും അവസാനം രോഗം സ്ഥിരീകരിച്ച 39 വയസുകാരനെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ഫലവും നെഗറ്റീവാണ്. രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരുടെ സാമ്പിളുകളും നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസംഘവുമായി വിശദമായ ചര്‍ച്ച നടത്തി. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്രസംഘം അഭിനന്ദിച്ചതായും മന്ത്രി അറിയിച്ചു.
ഇതില്‍ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും മന്ത്രി പറഞ്ഞു.