കുമാരനല്ലൂരിലെ ക്ഷേത്രക്കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം
Monday, September 18, 2023 5:10 PM IST
കോട്ടയം: കുമാരനല്ലൂരിലെ ക്ഷേത്രക്കുളത്തില്‍ പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിനു സമീപം കേന്തുകടവില് താമസിക്കുന്ന ബാബുവിന്റെ മകന് വിഷ്ണു ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർഥിയെ ഞായറാഴ്ച വൈകിട്ട് മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിന് സമീപം വിഷ്ണുവിന്റെ സൈക്കിൾ കണ്ടെത്തിയിരുന്നു. പിന്നീടാണ് മൃതദേഹ കണ്ടത്. കുമാരമംഗലം ദേവീവിലാസം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് മരിച്ച വിഷ്ണു.
ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണത്തെത്തുടർന്നു ശുദ്ധികര്മങ്ങള്ക്കായി ക്ഷേത്രം അടച്ചു.